ജര്‍മനിയില്‍ ബസിന് തീപിടിച്ച് 18 മരണം

 

ബെര്‍ലിന്‍: തെക്കന്‍ ജര്‍മനിയില്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. ലോറിയുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. വടക്കന്‍ ബവേറിയയിലെ സ്റ്റംബാച്ചിനു സമീപമാണ് സംഭവം. സാക്‌സോനിയില്‍നിന്നുള്ള ജര്‍മന്‍ വിനോദ സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത്. 46 യാത്രക്കാരും രണ്ട് ഡ്രൈവര്‍മാരുമാണ് ബസിലുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. ബസും ലോറിയും കൂട്ടിയിടിക്കാനുള്ള കാരണം വ്യക്തമല്ല. അപകടം നടക്കുമ്പോള്‍ അതുവഴി ഓടിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്ക് വേഗത കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

SHARE