അന്തര്‍സംസ്ഥാന ബസ് പാടത്തേക്ക് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്

പാലക്കാട്: നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബാംഗളൂരുവില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ചിറ്റൂര്‍ താലൂക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 38 പേരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

SHARE