കോഴിക്കോട് കാലില്‍ ബസ് കയറി പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്ന കാല്‍നട യാത്രക്കാരന്‍ ആസ്പത്രിയില്‍ മരിച്ചു. കുറ്റിച്ചിറ എ.കെ. നിവാസില്‍ അഹമ്മദ് കോയ(68) ആണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി മാനാഞ്ചിറക്ക് സമീപം സിറ്റി ബസാണ് അപകടം വരുത്തിയത്. പരിക്കേറ്റ് രക്തം വാര്‍ന്ന് മുക്കാല്‍ മണിക്കൂറോളം റോഡരികില്‍ കിടന്ന അമ്മത് കോയയെ പൊലീസ് എത്തിയാണ് ആസ്പത്രിയില്‍ എത്തിച്ചത്.
ഭാര്യ: ആയിശ. മക്കള്‍: സക്കീര്‍, യൂസുഫ്, ഹാരിസ്, യൂനുസ്, ഹസീന, ബസീന മരുമക്കള്‍: മുസ്തഫ, മൊയ്തീന്‍. ഖബറടക്കം ഇന്ന് ഉച്ചക്ക് 12.30ന് കണ്ണംപറമ്പ് ജുമാമസ്ജിദില്‍.