ചൈനയില്‍ ബസ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 36 പേര്‍ മരിച്ചു

ബെയ്ജിംഗ്: ചൈനയിലെ ജിയാംഗ്‌സു പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു. അപകടത്തില്‍ 35ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജിയാംഗ്‌സുവിലെ എക്‌സ്പ്രസ് ഹൈവേയില്‍ ഇന്നലെയാണ് അപകടമുണ്ടായത്.

ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവില്‍ ചിലരുടെ നില ഗുരുതരമാണ്. 69 പേരാണ് ബസിലുണ്ടായിരുന്നത്. 2015 ശേഷം ഇതുവരെ 58000 പേര്‍ ചൈനയില്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

SHARE