ബുര്‍ജ് ഖലീഫ ത്രിവര്‍ണം പുതച്ചു

ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ത്രിവര്‍ണ പതാകയണിഞ്ഞു. ഇന്നു വൈകിട്ടും കെട്ടിടം 15 മിനിറ്റ് നേരത്തേക്ക് ത്രിവര്‍ണ പതാക പുതയ്ക്കും.

burj-khalifa-collageകെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അബൂദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ന്യൂഡല്‍ഹില്‍ ഇത്തവണ നടക്കുന്ന റിപ്പബ്ലിക് ദിന ചടങ്ങുകളിലെ മുഖ്യാതിഥി.