കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവര്‍ കണ്ടത് ജീവനോടെ കുഞ്ഞിനെ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍

യു.പിയിലെ സിദ്ധാര്‍ഥ്‌നഗര്‍ ജില്ലയില്‍ സൊനൗറ ഗ്രാമത്തില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കുറ്റിക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെയാണ് പ്രദേശവാസികള്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ആണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

ഒരു കാല് മണ്ണിനു പുറത്തേക്കു നില്‍ക്കുന്നതാണ് തിരഞ്ഞുചെന്നവര്‍ കാണുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അവര്‍ ആശുപത്രിയില്‍ എത്തിച്ചു. കുറച്ച് മണ്ണ് വിഴുങ്ങിയതൊഴിച്ചാല്‍ കുഞ്ഞിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി കൃത്യമായ രീതിയിലല്ല മുറിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

SHARE