പാലക്കാട് മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

പാലക്കാട്: മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് മൂന്ന് നില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. പൊലീസും അഗ്‌നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. സംഭവസ്ഥലത്ത് ജില്ലാ കളക്ടറും പൊലീസ് മേധാവിയും ഉന്നതഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്.

അഞ്ച് പേരെ രക്ഷിച്ചിട്ടുണ്ട്. ഒന്‍പത് പേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. കെട്ടിടത്തിന് 10000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. ഇതില്‍ 4500 ചതുരശ്ര അടിയോളം വരുന്ന ഭാഗമാണ് തകര്‍ന്നത്.

ഇതില്‍ ഏറ്റവും മുകളിലെ ഭാഗം ലോഡ്ജാണ്. താഴത്തെ നിലയില്‍ മൊബൈല്‍ കടകളും ഒന്നാം നിലയില്‍ സ്വകാര്യ സ്ഥാപനങ്ങളുമാണ് പ്രവര്‍ത്തിക്കുന്നത്.

SHARE