മുംബൈയില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നു വീണു

മുംബൈ: മഹാരാഷ്ട്രയിലെ കാണ്ടിവലിയില്‍ ഇരുനിലക്കെട്ടിടം തകര്‍ന്നു വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒന്നാം നിലയില്‍ നിന്ന് 12 പേരെയും താഴത്തെ നിലയില്‍ നിന്ന് രണ്ട് പേരെയും ദേശീയ ദുരന്തരക്ഷാസേന രക്ഷപ്പെടുത്തി. കെട്ടിടത്തില്‍ കുടുങ്ങിയ എല്ലാവരേയും രക്ഷപ്പെടുത്തിയതായി എന്‍.ഡി.ആര്‍.എഫ് ഡയറക്ടര്‍ ജനറല്‍ സത്യനാരായണ്‍ പ്രധാന്‍ അറിയിച്ചു.

രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ പ്രാദേശിക സുരക്ഷാസേന രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ പോലീസും അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

SHARE