പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റില്‍; വിദ്യാര്‍ത്ഥിക്ക് തടവും പിഴയും

കൊല്‍ക്കത്ത: ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്ന കാമുകിയുടെ ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്ത സംഭവത്തില്‍ ബിടെക് വിദ്യാര്‍ത്ഥിക്ക് തടവും പിഴയും. പാന്‍സുകാരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സംഭവം. ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയ്ക്ക് പെണ്‍കുട്ടിയുമായി മൂന്ന് വര്‍ഷമായി പരിചയമുണ്ടായിരുന്നു. ഇത് മുതലെടുത്ത് ഇയാള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ പെണ്‍കുട്ടി വിസമ്മതിച്ചതോടെ കുട്ടിയുടെ ഫോട്ടോകളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നു. പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അഞ്ച് വര്‍ഷം തടവും 9,000 രൂപ വിധിയ്ക്കുകായിരുന്നു.