ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ കുറഞ്ഞവിലക്ക് ഫീച്ചര്‍ ഫോണുമായി ബി.എസ്.എന്‍.എലും. 2000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ദിപാവലിക്ക് പുറത്തിറക്കാനാണ് ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബി.എസ്.എന്‍.എല്‍ ഫീച്ചര്‍ ഫോണിലേക്ക് തിരിയുന്നത്. ഇതുസംബന്ധിച്ച് മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ ഫോണ്‍ പുറത്തിറക്കാനാകുമെന്നും ബി.എസ്.എന്‍.എല്‍ ചെയര്മാന് അനുപം ശ്രീവാസ്തവ പറഞ്ഞു. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്സ്, ലാവ കമ്പനികള്‍ക്കാണ് മുന്‍തൂക്കമെന്നും അദ്ദേഹം വ്യക്തമാക്കി.