കുടിയേറ്റം തടയാന്‍ വെള്ളത്തിനടിയില്‍ സെന്‍സര്‍ സ്ഥാപിച്ച് ബിഎസ്എഫ്

ന്യൂഡല്‍ഹി: കുടിയേറ്റം തടയുന്നതിന് വള്ളത്തിനടിയില്‍ നിരീക്ഷണ സെന്‍സര്‍ സ്ഥാപിച്ച് അതിര്‍ത്തി രക്ഷാസേന. ഇരുരാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്ന 1,116 കിലോമീറ്റര്‍ നദീതീരത്താണ് സെന്‍സറുകള്‍ സ്ഥാപിക്കുന്നത്. ബ്രഹ്മപുത്ര ഉള്‍പ്പെടെ 54 നദികളാണ് ബംഗാള്‍, അസം, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലായി നീണ്ടു നില്‍ക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ളത്. ഇവിടങ്ങളിലെല്ലാം സെന്‍സര്‍ സ്ഥാപിക്കുമെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതിന് റിമോട്ട് നിയന്ത്രിത അന്തര്‍ജലവാഹനങ്ങളും ബിഎസ്എഫ് ഉപയോഗിക്കാന്‍ നീക്കമുണ്ട്.

അന്തര്‍ജല സെന്‍സറുകളില്‍ ഇന്‍ബില്‍റ്റ് റീച്ചാര്‍ജബിള്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. നിരീക്ഷണ പരിധിക്കുള്ളിലെ ഏതു തരത്തിലുമുള്ള ശബ്ദം തിരിച്ചറിയാന്‍ ഈ സെന്‍സറുകള്‍ക്കാവും.

SHARE