വിവാഹചടങ്ങിനിടെ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പത്തുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. ഛത്തീസ്ഗഢിലെ കബിര്‍ധാം ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
25കാരനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ വിവാഹ ചടങ്ങ് നടന്നുകൊണ്ടിരിക്കെ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ തല കല്ല് കൊണ്ടിടിച്ച് തകര്‍ത്ത നിലയിലായിരുന്നു. മൃതദേഹം വ്യാഴാഴ്ച സമീപത്തെ നദിതടത്തില്‍ നിന്നാണ് കണ്ടെത്തിയത്. വധൂവരന്മാരുടെ സുഹൃത്തും പെണ്‍കുട്ടിയുടെ ബന്ധുവുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

SHARE