കളിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞതിന് രണ്ട് പെണ്‍മക്കളെ അമ്മ കുത്തിക്കൊന്നു

ഹരിയാണ ഖേദര്‍ ഗ്രാമത്തില്‍ രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാന്‍ സ്വദേശി അഹമ്മദിന്റെ ഭാര്യ ശാരിയ(27) ആണ് മക്കളെ കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഹമ്മദ്ശാരിയ ദമ്പതിമാരുടെ മക്കളായ മമത(മൂന്ന് വയസ്സ്) കിരണ്‍(ഒരു വയസ്സ്) എന്നിവരാണ് കൊല്ലപ്പെട്ടത്. കറിക്കത്തി ഉപയോഗിച്ച് യുവതി രണ്ട് പേരെയും കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

ഇതിന് ശേഷം കത്തി കൊണ്ട് സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കുടിലില്‍നിന്ന് ബഹളം കേട്ടെത്തിയ സമീപവാസികള്‍ ചോരയില്‍ കുളിച്ചുകിടന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടികള്‍ കളിക്കുന്നതിനിടെ ഭക്ഷണത്തിലേക്ക് മണ്ണ് എറിഞ്ഞിരുന്നു. ഇതില്‍ കുപിതയായാണ് യുവതി മക്കളെ കൊലപ്പെടുത്തിയതെന്നാണ് ഭര്‍ത്താവും പോലീസും പറയുന്നത്.

SHARE