ഇതര ജാതിക്കാരനെ വിവാഹം ചെയ്തു ; 21 വയസ്സുകാരിയെ സഹോദരന്‍ കൊന്നു

ഇതര ജാതിക്കാരനെ വിവാഹം കഴിച്ച 21 കാരിയെ സഹോദരന്‍ വെടിവച്ച് കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം.
ബുള്‍ബുള്‍ എന്ന് പേരായ 21കാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതര ജാതിക്കാരനായ കുല്‍ദീപിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.


വിവാഹ ശേഷം നാടുവിട്ട ഇരുവരും ഇന്ന് രാവിലെ ബുള്‍ബുളിന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാല്‍ സഹോദരന്‍ ബുള്‍ബുളിന്റെ തലയ്ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ പ്രദേശത്തെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

SHARE