ലണ്ടന്‍: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐ.സി.യുവില്‍ നിന്ന് മാറ്റി. ഇന്ന് വൈകുന്നേരമാണ് അദ്ദേഹത്തെ റൂമിലേക്ക് മാറ്റിയത്. ബ്രിട്ടനിലെ സെന്റ് തോമസ് ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സയിലുള്ളത്.
ശ്വാസതടസ്സമുണ്ടായിരുന്നതിനാല് ബോറിസിന് ഓക്സിജന്‍ നല്‍കിയിരുന്നു. നേരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന പ്രധാനമന്ത്രിയെ പനിയില്‍ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ വിദേശ കാര്യ സെക്രട്ടറി ഡൊമിനിക് റാബ് ചുമതലകള്‍ വഹിച്ചിരുന്നത്.