ഡല്‍ഹി കലാപത്തെ സംഘര്‍ഷമെന്ന് വിളിക്കരുത്, മുസ്‌ലിങ്ങള്‍ക്കെതിരായ ആസൂത്രിത ആക്രമണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ്

ഡല്‍ഹിയിലുണ്ടായ കലാപത്തെ അപലപിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. സംഘര്‍ഷമെന്നു വിളിച്ച് നിസ്സാരവത്കരിക്കരുതെന്നും അത് മുസ്‌ലിംകള്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണമായിരുന്നുവെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായ നാദിയ വൈറ്റോമെ പറഞ്ഞു. ‘ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരെ ബി.ജെ.പി നടത്തുന്ന ആസൂത്രിതവും വ്യവസ്ഥാപിതവുമായ ഹിന്ദുത്വ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. അതുകൊണ്ടു തന്നെ ഡല്‍ഹി കലാപത്തെ സംഘര്‍ഷം, പ്രതിഷേധം, വര്‍ഗീയ സംഘര്‍ഷം എന്നീ വാക്കുകള്‍കൊണ്ടു നിര്‍വചിക്കരുത്. തന്റെ അഭിപ്രായത്തോട് മന്ത്രി യോജിക്കുന്നുണ്ടോ എന്നായിരുന്നു നാദിയ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യം.

പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നിയമാനുസൃത നടപടിയായാണ് പ്രതിഷേധങ്ങളെ യു.കെ സര്‍ക്കാര്‍ കാണുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ വളരെ ആശങ്കപ്പെടുത്തുന്നതാണ്. അവര്‍ ഇതില്‍ പെട്ടന്നു തന്നെ തികച്ചും സുതാര്യമായ അന്വേഷണം നടത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’.മറുപടിയായി മന്ത്രി പറഞ്ഞു.

SHARE