വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരനും വധുവും പങ്കെടുത്ത എല്ലാവരും ക്വാറന്റീനില്‍


ഭോപ്പാല്‍: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം ദമ്പതികളെയും വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരെയും ക്വാറന്റീനിലേക്ക് മാറ്റി. ദമ്പതികളെയും നൂറിലധികം വരുന്ന കുടുംബങ്ങളെയുമാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്ക് മാറ്റിയത്. മധ്യപ്രദേശിലാണ് സംഭവം.

വധുവിന്റെ ബന്ധുവിന് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചതോടെയാണ് എല്ലാവരെയും ക്വാറന്റീനിലേക്ക് മാറ്റിയത്. സി.ഐ.എസ്.എഫില്‍ ഉദ്യോഗസ്ഥനായ ബന്ധു മെയ് 26നു നടന്ന കല്യാണത്തില്‍ സജീവമായി പങ്കാളിയായിരുന്നു. പ്രദേശത്ത് താമസിക്കുകയും വിവിധ കുടുംബവീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലവും അതേ ദിവസം തന്നെയാണ് പുറത്തുവന്നത്. അതോടെ വിവാഹത്തില്‍ പങ്കെടുത്തവരെയും ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.