സചിന്‍ തന്നെ; തന്നെ കുഴക്കിയ സൂപ്പര്‍ താരത്തെ കുറിച്ച് ബ്രറ്റ് ലീക്ക് പറയാനുള്ളത്

ലോകക്രിക്കറ്റില്‍ കുറഞ്ഞ സ്പീഡ്സ്റ്റര്‍മാരേ ഉണ്ടായിട്ടുള്ളൂ. ആ അതിവേഗക്കാരില്‍ ഒന്നാമനാണ് ഓസീസ് താരം ബ്രറ്റ് ലീ. വേഗതമായിരുന്നില്ല ലൈനും ലെങ്തും കൂടി ലീയുടെ കരുത്തായിരുന്നു. അതിവേഗം കൊണ്ടും കൃത്യത കൊണ്ടും ബാറ്റ്‌സ്മാന്മാരുടെ പേടിസ്വപ്‌നമായ ബ്രറ്റ് ലീയെയും കുഴക്കിയ താരങ്ങളുണ്ട്. താന്‍ നേരിട്ട ഏറ്റവും പ്രയാസമേറിയ ബാറ്റ്‌സ്മാന്മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസിസ് താരമിപ്പോള്‍.

ഒന്നാമത് മറ്റാരുമല്ല, സാക്ഷാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ. ക്രീസില്‍ പലപ്പോഴും സച്ചിന് കളിക്കാന്‍ കൂടുതല്‍ സമയം കിട്ടിയിരുന്നത് പോലെ തോന്നിയിട്ടുണ്ടെന്ന് ലീ പറയുന്നു. സച്ചിന്‍ പലപ്പോഴും കളിച്ചിരുന്നത് സ്റ്റംപിനൊപ്പമുള്ള റിട്ടേണ്‍ ക്രീസിലാണെന്ന് തോന്നാറുണ്ട്, കാരണം അത്രയും സമയം അദ്ദേഹത്തിന് ലഭിച്ചിരുന്നു- ലീ കൂട്ടിച്ചേര്‍ത്തു. എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിനെന്നും ലീ പറഞ്ഞു.

രണ്ടാമതായി വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രെയാന്‍ ലാറയെയാണ് ഓസീസ് പേസര്‍ തിരഞ്ഞെടുത്തത്. ഓവറിലെ ആറു പന്തും ആറിടങ്ങളിലേക്ക് സിക്‌സര്‍ പായിക്കാന്‍ കഴിവുള്ള താരമായിരുന്നു ലാറ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നാമതായി ബ്രെറ്റ് ലീ തിരഞ്ഞെടുത്തത് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക് കാലിസിനെ. താന്‍ കണ്ട ഒരു കംപ്ലീറ്റ് ക്രിക്കറ്ററാണ് കാലിസ് എന്ന് ഓസീസ് താരം പറയുന്നു.