ബ്രിസീലില്‍ കോവിഡ് എഴ് ലക്ഷത്തിലേക്ക്; മരണം മുപ്പത്തിയേഴായിരം കടന്നു

ലോകത്ത് എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമായ ബ്രസീലില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 685,427 ആയി. ഇതിവരെ രാജ്യത്ത് കൊറോണ വൈറസ് മരണങ്ങള്‍ 37,312 ആയെന്നും ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബ്രസീലില്‍ കോവിഡ് -19 സ്ഥിതിവിവരക്കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി മാറ്റിയതിന് ശേഷം പുറത്തുവന്ന കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ശനിയാഴ്ച മുതല്‍ സാധാരണ രീതിയിലുള്ള സ്ഥിതിവിവരക്കണക്കുകള്‍ ബ്രസീല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. കോവിഡ് വ്യപനത്തില്‍ ബ്രസീല്‍ പ്രധാനമന്ത്രി ജെയിര്‍ ബൊള്‍സനാരോ പ്രതിരോധത്തിലായതോടെയാണീ മാറ്റം.

കഴിഞ്ഞ ദിവസത്തില്‍ നിന്ന് വ്യത്യസ്തമായി, സര്‍ക്കാര്‍ ഞായറാഴ്ച പുറത്തുവിട്ട കണക്കുകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന പുതിയ മരണങ്ങളുടെയും പുതിയ അണുബാധകളുടെയും എണ്ണം വ്യക്തമക്കുന്നില്ല. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 1,382 പുതിയ മരണങ്ങളും 12,581 പുതിയ കേസുകളും രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.