അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍; നെയ്മറിന് 50-ാംഗോള്‍

ബെലോ ഹൊറിസോണ്ടെ: ലോകകപ്പ് യോഗ്യതാ ഫുട്‌ബോളില്‍ ബ്രസീലിനോട് അര്‍ജന്റീനക്ക് മൂന്നുഗോള്‍ തോല്‍വി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്കാണ് മെസ്സിയുടെ തിരിച്ചുവരവുണ്ടായിട്ടും അര്‍ജന്റീന തോറ്റത്. കളിയുടെ ഇരുപത്തിയഞ്ചാം മിനിറ്റില്‍ കുടിന്യോ, ആദ്യപകുതിയില്‍ നെയ്മര്‍, 59-ാം മിനിറ്റില്‍ പൗലിന്യോ എന്നിവരാണ് ബ്രസീലിനുവേണ്ടി ഗോളുകള്‍ നേടിയത്.

ലോകകപ്പ് ഫുട്‌ബോളിലെ രണ്ടു സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന പോരാട്ടത്തില്‍ നെയ്മറിന്റെ ഹീറോയിസമാണ് കണ്ടത്. ദേശീയ ജേഴ്‌സിയില്‍ 50-ാം ഗോളാണ് നെയ്മറിന്റേത്. യോഗ്യത മത്സരത്തിലെ ഈ തോല്‍വിയോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രവേശനം പ്രതിസന്ധിയിലാണ്. ലാറ്റിനമേരിക്കന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ 11 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 16 പോയിന്റ് നേടിയ അര്‍ജന്റീന ആറാം സ്ഥാനത്താണ്. 24 പോയിന്റുമായി ആതിഥേയരായ ബ്രസീലാണ് ഗ്രൂപ്പില്‍ മുന്നില്‍.

watch video:

https://www.youtube.com/watch?v=JBcoyUwYsqM

SHARE