ഹെലികോപ്റ്റര്‍ ദുരന്തം; കോബെ ബ്രയാന്റും മകളും ഉള്‍പ്പെടെ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തി

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബെ ബ്രയാന്റും മകളും ഉള്‍പ്പടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഒമ്പത് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ് തിരിച്ചറിയാനാകാത്ത രീതിയിലാണ്. ഇവ തിരിച്ചറിയുന്നതിനായി ഫോറന്‍സിക് സയന്‍സ് സെന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അടിയന്തരമായി മാറ്റിയതായി ലോസാഞ്ചലസ് കൗണ്ടി കൊറോണേഴ്‌സ് ഓഫീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലായിലെ വടക്ക്പടിഞ്ഞാറന്‍ മേഖലയിലെ കലാബസാസ് മലനിരകളിലാണ് സികോര്‍സ്‌കി എസ്76 ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. പ്രതികൂല കാലാവസ്ഥയാണ് തിരച്ചിലിന് തടസമായി തീര്‍ന്നത്. ബേസ്‌ബോള്‍ കോച്ച് ജോണ്‍ അല്‍ടോബെലി, അദ്ദേഹത്തിന്റെ ഭാര്യ കെറി, മകള്‍ അലിസ, മാംബ ഗേള്‍സ് ബാസ്‌കറ്റ്‌ബോള്‍ അസിസ്റ്റന്റ് കോച്ച് ക്രിസ്റ്റിന മൗസര്‍, ഭാര്യ സാറ, മകള്‍ പെയ്റ്റന്‍ ചെസ്റ്റര്‍ എന്നിവരാണ് കോബെക്കും മകള്‍ ജിയാനക്കുമൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

SHARE