ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 145 ആയി

ബിഹാറില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 145 ആയി. രോഗം ബാധിച്ച കുട്ടികളില്‍ കൂടുതലും മുസാഫര്‍പുര്‍ ജില്ലയില്‍ നിന്നാണ്.

എന്നാല്‍ മസ്തിഷ്‌ക ജ്വരത്തിന്റെ കാരണം ഇനിയും കണ്ടെത്താന്‍ സാധിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബിഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്.

മുസഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി ഇന്ന് മാത്രമായി 7 കുട്ടികളാണ് മരിച്ചത്. ഇന്നലെയും ഏഴ് കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. എന്നാല്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലെന്നും നഴ്‌സുമാരുടെ കുറവുണ്ടെന്നുമുള്ള പരാതികളില്‍ ഇനിയും നടപടിയായിട്ടില്ല.

SHARE