കൊച്ചി: മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന ബ്രഹ്മപുരത്തെ പദ്ധതിയിലും പിണറായി സര്‍ക്കാര്‍ അഴിമതി നടത്തിയായി ആരോപണം. യു.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ നല്കിയ കമ്പനിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് താത്പര്യമുള്ള എസന്‍ഷ്യല്‍ സസ്റ്റൈനബിലിറ്റി സര്‍വീസസ് എന്ന അമേരിക്കന്‍ കമ്പനിയെ പദ്ധതി ഏല്പിച്ചതാണ് സംശയത്തിന് ഇടയാക്കുന്നത്. മുഖ്യമന്ത്രിയും സംഘവും അമേരിക്ക സന്ദര്‍ശിച്ച സമയത്ത് ഈ കമ്പനിയുമായി ധാരണയുണ്ടാക്കുകയായിരുന്നു.
കൊച്ചി നഗരത്തിലെ മാലിന്യ പ്രശ്ങ്ങള്‍ക്ക് ശാശ്വത പരിഹാരവും, ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ മാര്‍ഗവുമായിരുന്നു മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്ന പദ്ധതി. അന്തര്‍ദേശീയ തലത്തില്‍ അംഗീകരിച്ച മികച്ച സാങ്കേതികവിദ്യയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍ ഇതിനായി നിയോഗിച്ച ജി.ജെ.ഇക്കോ പവര്‍ തയ്യാറാക്കിയത്.
ഈ കമ്പനിയെ അംഗീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തുടക്കം മുതലേ വിമുഖത കാട്ടി. നാലു വര്‍ഷത്തോളം ഈ കമ്പനിയെ വലച്ചു. 180 ദിവസങ്ങള്‍ കൊണ്ട് ലഭിക്കേണ്ട അനുമതികള്‍ ചുവപ്പ്നാടയില്‍ കുരുങ്ങിയത് വര്‍ഷങ്ങളാണ്. പദ്ധതി ആരംഭിക്കുന്നതിനായി ഭൂമി നല്കാന് മാത്രം എടുത്തത് 1004 ദിവസങ്ങള്‍. ഏറ്റവുമൊടുവിലാണ് ഈ കമ്പനിയെ ഒഴിവാക്കി മുഖ്യമന്ത്രിക്ക് പ്രത്യേക താല്പര്യമുള്ള ‘എസന്‍ഷ്യല്‍ സസ്റ്റൈനബിലിറ്റി സര്‍വീസസ്’ എന്ന അമേരിക്കന്‍ കമ്പനിക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി പണയാവകാശത്തോടെ 27 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവ്.
ഭൂമിയുടെ പണയാവകാശത്തിനു വേണ്ടി ജി ജെ നേച്ചര്‍ കെയര്‍ അനുമതിക്കായി കാത്തിരുന്നത് നാല് വര്ഷമാണെങ്കില് പുതിയ കരാറുകാരന് അത് മുന്‍കൂറായി നല്‍കാനാണ് തീരുമാനം. മുന്‍ കരാര്‍ അനുസരിച്ച് 18 വര്‍ഷത്തേക്ക് മാത്രം പാട്ടത്തിന് നല്കിയാല് മതിയായിരുന്നു. ആദ്യ കരാര്‍ പ്രകാരം വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് അനുസരിച്ച് കരാര്‍ എടുക്കുന്നവര്‍ വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല.