ന്യൂഡല്‍ഹി: പാകിസ്താനു നയതന്ത്ര പിന്തുണ നല്കുന്ന ചൈനക്കെതിരെ വിപണിയുദ്ധം പ്രഖ്യാപിക്കുന്ന ഹാഷ്ടാഗ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച് സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കുന്നതാണ് ഹാഷ്ടാഗ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ദീപാവലി വേളയില്‍ ചൈനീസ് സാമഗ്രികള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദേശം. #Boycottchinaproduct #chinastandwithterror #ChinaAgainstDemocracy #ChinaFeedingTeror #ChinaNotHumanRights #ChinaBadWithNeighbors എന്നീ ഹാഷ്ടാഗുകളാണ് ചൈനക്കെതിരെ പ്രചരിക്കുന്നത്. സ്വദേശിവല്‍കൃത ഉല്പന്നങ്ങള് ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ യുഎന്‍ പ്രമേയത്തിനുള്ള നീക്കത്തെ ചൈന തടഞ്ഞതില്‍ ഇന്ത്യ അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിപണിയുദ്ധം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായത്.