കൊച്ചു ബാലന്റെ ‘മോട്ടിവേഷന്‍ വിഡിയോ’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോവിഡ് കാലത്ത് സ്‌കൂളുകള്‍ പൂട്ടി വീട്ടിലിരിക്കേണ്ടി വന്നതോടെ കൊച്ചു കുട്ടികളുടെ നിരവധി രസകരമായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. അത്തരത്തിലുള്ള ഒരു ബാലന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുന്നത്. കടലാസ് കൊണ്ട് പൂവുണ്ടാക്കുന്നതെങ്ങനെയെന്ന് മനോഹരമായി നാട്ടുഭാഷയില്‍ വിശദീകരിക്കുകയാണ് കുട്ടി. എന്നാല്‍ അവസാനം വെട്ടിക്കഴിഞ്ഞപ്പോള്‍ പൂവിന് പകരം വന്നത് മറ്റൊരു രൂപം. അപ്പോള്‍ അവന്‍ പറയുന്ന ഡയലോഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘ചെലോല്‍ദെ റെഡിയാവും, ചെലോല്‍ദെ റെഡിയാവൂല… ഇന്റെത് റെഡിയായിട്ടില്ല, റെഡിയായിലേല്‍ നമുക്കൊരു കൊയപ്പോം ല്ല്യ’ എന്നതാണ് വീഡിയോയിലെ അവസാന ഡയലോഗ്. ജീവിതത്തിന്റെ മൊത്തത്തില്‍ ഇങ്ങനെ കാണാന്‍ കഴിഞ്ഞാല്‍ വലിയ ജീവിത വിജയം നേടാനാവുമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ഇതിലും വലിയ പ്രചോദനം നല്‍കുന്ന വാക്കുകള്‍ അടുത്ത കാലത്തൊന്നും കേട്ടിട്ടില്ലെന്ന അടിക്കുറപ്പോടെയാണ് പലരും ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും വീഡിയോ പങ്കുവെക്കുന്നത്.

SHARE