മകളുമായി ഒളിച്ചോടി; കാമുകന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തി യുവതിയുടെ വീട്ടുകാരുടെ പ്രതികാരം

 

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ പ്രണയത്തിലായ യുവാവിനൊപ്പം യുവതി ഒളിച്ചോടിയതിന് പ്രതികാരമായി കാമുകന്റെ മാതാവിനെ കൂട്ടമാനംഭഗപ്പെടുത്തി വീട്ടുകാര്‍. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ നോജല്‍ ഗ്രാമത്തിലാണ് സംഭവം. ഇരുപത്തിനാലുകാരിയായ യുവതിയും ഇരുപ്പത്താറുകാരനായ യുവാവും ഇക്കഴിഞ്ഞ നവംബര്‍ 20നാണ് ഒളിച്ചോടിയത്. ഇതിന് പ്രതികാരമായി യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും അളിയനെയും തട്ടികൊണ്ടുപോകുകയായിരുന്നു. ഡിസംബര്‍ 19നാണ് ഇവരെ തട്ടികൊണ്ടുപോയത്. തുടര്‍ന്ന് യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പൊലീസ് നടത്തിയ തെരച്ചിലില്‍ ഈ മാസം 25നാണ് ഇവരെ കണ്ടെത്തിയത്.സംഭവത്തില്‍ യുവതിയുടെ പിതാവ്, സഹോദരങ്ങള്‍, സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.

SHARE