ചേച്ചിക്കും കൂട്ടുകാരികള്‍ക്കുമെതിരെ പരാതിയുമായി മുന്നാംക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

കോഴിക്കോട്: തന്റെ സഹോദരിയേയും കൂട്ടുകാരികളേയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പരാതിയുമായി മുന്നാംക്ലാസുകാരന്‍ പൊലീസിന് മുന്നിലെത്തിയത് കൗതുകമായി. പത്ത് വയസുകാരിയായ സഹോദരിയും കൂട്ടുകാരികളും തന്നെ കളിക്കാന്‍ കൂട്ടുന്നില്ലെന്നും കളിയാക്കുന്നുവെന്നുമായിരുന്നു പരാതി. വീടിന് മുന്നിലൂടെ നടന്നുപോയ ജനമൈത്രി പൊലീസുകാരെയാണ് പരാതി ഏല്‍പ്പിച്ചത്.

പരാതിക്കാരനേയും സഹോദരിയേയും സുഹൃത്തുക്കളേയും സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ പൊലീസ് പ്രശ്‌നം രമ്യമായി പറഞ്ഞു തീര്‍ത്തു. പരാതിക്കാരനെയും സഹോദരിയേയും കൂട്ടുകാരികളേയും ഒരുമിച്ചിരുത്തി ഉടമ്പടിയുണ്ടാക്കിയാണ് പൊലീസ് പ്രശ്‌നം പരിഹരിച്ചത്. ഇനി മുതല്‍ കളിക്കാന്‍ കൂട്ടാമെന്നും കളിയാക്കില്ലെന്നും പൊലീസ് സാന്നിധ്യത്തില്‍ ഉറപ്പ് വാങ്ങിയാണ് പരാതിക്കാരന്‍ വീട്ടിലേക്ക് മടങ്ങിയത്.

SHARE