ശ്രീനഗർ: കശ്മീരിലെ സോപോറിലെ ഏറ്റുമുട്ടല്‍ മേഖലയില്‍ നിന്നും പുറത്തുവന്ന ഹൃദയംനടുക്കുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ചലനരഹിതമായ കിടക്കുന്ന പിതാവിന്റെ മുകളില്‍ ഇരിക്കുന്ന മൂന്ന് വയസ്സുകാരന്റെ ദാരുണ ചിത്രങ്ങളാണ്് പുറത്തുവന്നത്. ബുധനാഴ്ച രാവിലെ കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ നടന്ന എറ്റുമുട്ടലിനിടെ വെടിവെപ്പില്‍ കൊല്ലപ്പെട്ട സിവിലിന്റെ ശരീരത്തിലിരുന്നാണ് മൂന്നുവയസ്സുകാരന് കരഞ്ഞത്.
ജമ്മു കശ്മീരില്‍ ബാരമുള്ള ജില്ലയിലെ സോപോരില്‍ പട്രോള്‍ നടത്തുകയായിരുന്നു സിആര്‍പിഎഫ് സംഘത്തെയാണ് ഭീകരര്‍ ആക്രമിച്ചത്. ഏറ്റുമുട്ടലില്‍ സിവിലിയനെ കൂടാതെ ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയും മറ്റ് മൂന്ന് ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അക്രമത്തിനിടെ മൂന്നുവസയുകാരന്റെ പിതാവാണ് വെടിയേറ്റ് മരിച്ച പ്രദേശവാസിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ കാറിലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് വയസുകാരനെ സുരക്ഷാ സേന പിന്നീട് രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ രാജ്യത്ത് ശ്രദ്ധ നേടുകയാണ്. തോക്കിന്മുനയില് നിന്നാണ് സേന മൂന്നുവയസുകാരനെ രക്ഷിച്ചത്. വെടിയേറ്റ അറുപതുകാരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. റോഡില്‍ പരന്നുകിടക്കുന്ന മുത്തച്ഛനെ എഴുന്നേല്ക്കാന് കുട്ടി ആദ്യം ശ്രമിച്ചങ്കിലും തുടര്‍ന്ന് രക്തത്തില്‍ പൊതിഞ്ഞ മുത്തച്ഛന്റെ ശരീരത്തിലിരുന്നു കുട്ടി കരയുകയായിരുന്നു.
വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരര്‍ക്ക് നേരെ സിആര്‍പിഎഫ് സംഘം തിരിച്ചടിച്ചെങ്കിലും ഇവര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വെടിവെയ്പ്പില്‍ നാല് ജവാന്മാര്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇവരില്‍ ഒരാള്‍ പിന്നീട് മരിക്കുകയും ചെയ്തു. കുട്ടിയെ രക്ഷിച്ച സേന മൂന്നുവയസുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഭീകരര്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞമാസം നടന്ന വിവിധ ഏറ്റുമുട്ടലുകളില്‍ 48 ഭീകരരെയായിരുന്നു സേന വധിച്ചത്.