ബൗണ്‍സറേറ്റ് റസ്സലിന് പരിക്ക്; താരം ഗ്രൗണ്ട് വിട്ടത് സ്‌ട്രെച്ചറില്‍

വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസ്സലിന് പരിക്ക്. കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ബൗണ്‍സറേറ്റ് താഴെ വീണ റസ്സലിനെ സ്‌ട്രെച്ചറിലാണ് മൈതാനത്ത് നിന്ന് പുറത്തെത്തിച്ചത്. വൈദ്യ പരിശോധനയില്‍ പരിക്ക് സാരമുള്ളതല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

കരീബിയന്‍ പ്രമീയര്‍ ലീഗില്‍ ജമൈക്ക തല്‍വാഹ്‌സ് താരമാണ് റസ്സല്‍. സെന്റ് ലൂസിയ സൂക്‌സിനെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് സൗത്ത് ആഫ്രിക്കന്‍ പേസ് ബൗളര്‍ വില്‍ജിയോണിന്റെ പന്ത് വലത് ചെവിയുടെ അരികിലെ ഹെല്‍മെറ്റില്‍ കൊണ്ടത്. താഴെ വീണ റസ്സലിനെ ആശുപ്തരിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ സ്റ്റാഫ് നിര്‍ദേശിക്കുകയായിരുന്നു.

SHARE