സൊമാലിയയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 61 മരണം

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 61 മരണം. 100 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. മരണസംഖ്യ ഇനിയുമേറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാല വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസും സ്‌ഫോടനത്തില്‍ തകര്‍ന്നു. മരിച്ചവരില്‍ ഒട്ടേറെ കുട്ടികളുമുണ്ടെന്നാണു വിവരം.

സ്‌ഫോടനം നടന്നതിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനായി പലരും ഓടിയെത്തിയെങ്കിലും ഭീകരാക്രമണം സംശയിച്ച് സൈന്യം വെടിവയ്ക്കുകയായിരുന്നു. സഹായത്തിനായി പലരും നിലവിളിക്കുകയായിരുന്നെന്നും എന്നാല്‍ വെടിവയ്പ് കാരണം പ്രദേശവാസികള്‍ ഭയന്നു തിരികെ പോവുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.നികുതി സമാഹരണ ഓഫിസ് ലക്ഷ്യമിട്ടായിരുന്നു ബോംബ് വഹിച്ച കാറെത്തിയതെന്ന് സൈന്യം പറഞ്ഞു. രാവിലെ തിരക്കേറിയ സമയമായതിനാല്‍ സ്‌ഫോടനത്തില്‍ മരണസംഖ്യ ഏറി.

SHARE