കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കോഴിക്കോട് കൊടുവള്ളിയില്‍ സ്‌ഫോടക വസ്തു പൊട്ടിതെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന്‍ (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുവിന്റെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.