ദുബൈ: അറബിക് സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ആഫ്രിക്ക ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് നടി അറബിക് സിനിമയോടുള്ള തന്റെ അഭിനിവേശം തുറന്നു പറഞ്ഞത്.
‘എനിക്ക് ഭാഷ സംസാരിക്കുക മാത്രമല്ല. ലോകത്തെവിടെയുമുളള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജോലി ഇഷ്ടപ്പെടുന്നു. പറ്റുന്ന ഭാഷയെല്ലാം പഠിക്കും’ – അവര്‍ പറഞ്ഞു.
നിലവില്‍ ഹോളിവുഡില്‍ രണ്ട് പ്രോജക്ടുകളുടെ ഭാഗമാണ് 38കാരി. ഭര്‍ത്താവ് നിക് ജോനാസുമായി ചേര്‍ന്ന് ആമസോണ്‍ സീരിസിന്റെ പണിപ്പുരയില്‍ ആണ് എന്നും അവര്‍ വെളിപ്പെടുത്തി. ഇന്ത്യയിലെ സംഗീത പാരമ്പര്യത്തെ കുറിച്ചാണ് ഷോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.