മുംബൈ: പ്രമുഖ ബോളിവുഡ് താരം കുശാല്‍ പഞ്ചാബി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ വീട്ടിലാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 37 വയസ്സായിരുന്നു. കുശാലിന്റെ സുഹൃത്തും നടനുമായ കരണ്‍വീര്‍ ബൊഹ്റയാണ് മരണവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബോളിവുഡ് ലോകം ഞെട്ടലോടെയാണ് ഈ ദുരന്തവാര്‍ത്ത കേട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുശാലിനെ സ്വന്തം വീട്ടില്‍ കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് ഫഌറ്റില്‍ വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. അടുത്തിടെയാണ് കുശാല്‍ വിവാഹമോചനം നേടിയത്. ഇതിനുശേഷം വിഷാദരോഗിയായി കണ്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര, ഹൃത്വിക് റോഷന് എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട് കുശാല്‍.