ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂരില്‍ കോവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലന്‍സ് കിട്ടാത്തതിനാല്‍ കൊണ്ടുപോയത് ഉന്തുവണ്ടിയില്‍. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഗൂഡല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല. ഒടുവില്‍ മകന്‍ മുന്‍സിപ്പാലിറ്റിയില്‍ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയില്‍ മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബുലന്‍സ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം.