തിരുവല്ലയില്‍ കാണാതായ രക്ഷാപ്രവര്‍ത്തന ബോട്ട് കണ്ടെത്തി

തിരുവല്ല നിരണത്ത് ഇന്നലെ കാണാതായ രക്ഷാപ്രവര്‍ത്തന ബോട്ട് കണ്ടെത്തി. എടത്വയില്‍ നിന്നാണ് ബോട്ട് കണ്ടെത്തിയത്. എട്ടു മത്സ്യത്തൊഴിലാളികളും രണ്ട് അഗ്നിശമന സേനാംഗങ്ങളുമായി ഇന്നലെ കാര്‍ത്തികപ്പള്ളിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പത്തനംത്തിട്ട ഭാഗത്തേക്ക് പോയവരെയാണ് കാണാതായത്.

ബോട്ട് കാണാതായി കാര്‍ത്തികപള്ളി തഹസില്‍ദാര്‍ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ബോട്ടിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

SHARE