ചിറയിന്‍കീഴ് : വിലക്ക് ലംഘിച്ച് അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യ ബന്ധന തുറമുഖത്ത് നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു.രണ്ട് ബോട്ടുകളാണ് ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞത്. അളപായമില്ലല്ലെങ്കിലും രണ്ട് പേരേ നിസാര പരിക്കുകളോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
രണ്ട് വള്ളങ്ങളിലായി അഞ്ചുതെങ്ങ് തൂക്കുപാലം സ്വദേശികളായ 8 മത്സ്യതൊഴിലാളികളാണുണ്ടായിരുന്നത്. ആറ്റിങ്ങല്‍ ഡി വൈ എസ് പി വി.എസ്. ദിനരാജ് , കോസ്റ്റല്‍ പോലീസ് സി.ഐ കണ്ണന് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
ജില്ലയിലെ തീരദേശങ്ങള്‍ മുഴുവന്‍ പ്രത്യേക സോണായി പ്രഖ്യാപിച്ചിരിക്കുന്നതിനിടെയും മത്സ്യ ബന്ധനത്തിന് വിലക്കുള്ളപ്പോഴുമാണ് മുതലപ്പൊഴിയില്‍ രണ്ട് വള്ളങ്ങള്‍ മത്സ്യബന്ധനത്തിന് പോയതും അപകടത്തില്‍പ്പെട്ടതും തൊട്ടടുത്തായി കോസ്റ്റല്‍ പോലീസ് സ്റ്റേഷനുണ്ടെങ്കില്‍ ഇതൊന്നും ശ്രദ്ധിക്കാത്തതില്‍ വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.