ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി

ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി. 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ പത്തുപേരെ രക്ഷപ്പെടുത്തി. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. കാണാതായവര്‍ക്കായി ഹെലികോപ്റ്ററും മറ്റ് മാര്‍ഗങ്ങളും ഉപയോഗിച്ച് തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.