സഹലിനെ മികച്ച കളിക്കാരനാക്കാന്‍ യോഗ്യനായ പരിശീലകന്‍ താന്‍ തന്നെയാണെന്ന് ഷട്ടോരി

കൊച്ചി: അടുത്തകാലത്തായി മോശം ഫോമിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരം അബ്ദു സമദ്. ടീമില്‍ സ്ഥിരം സ്ഥാനം പോലും ലഭിക്കുന്നില്ല. ലഭിച്ചാല്‍ ആദ്യ ഇലവനിലുണ്ടാവില്ല. ഇനി ആദ്യ ഇലവനില്‍ ഇടം നേടിയാല്‍ മത്സരം ഉടനെ പകരക്കാനാക്കുകയും ചെയ്തു. ഇപ്പോള്‍ സഹലിനെ കുറിച്ച് ഒരു സുപ്രധാന കാര്യം വ്യക്കമാക്കിയിരക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍ക്കോ ഷാറ്റോരി.

സമദിനെ മികച്ച താരമാക്കാന്‍ എനിക്ക് കഴിയുമെന്നാണ് ഷാറ്റോരി പറയുന്നത്. കഴിഞ്ഞ ദിവസം നടന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് എതിരായ മത്സരത്തില്‍ ആദ്യ പകുതി പൂര്‍ത്തിയാവും മുമ്പ് സഹലിനെ ഷറ്റോരി പിന്‍വലിച്ചിരുന്നു. ടാക്ടിക്കലായ തീരുമാനം മാത്രമാണ് അതെന്ന് കോച്ച് വ്യക്തമാക്കി.

സഹല്‍ എനിക്ക് പ്രിയപ്പെട്ട താരമാണ്. നോര്‍ത്ത് ഈസ്റ്റിനെതിരെ സ്‌െ്രെടക്കര്‍ക്ക് പിറകില്‍ ഒരു ശക്തമായ സാന്നിദ്ധ്യം വേണമെന്ന് തനിക്ക് തോന്നി. അതാണ് സഹലിനെ മാറ്റാന്‍ കാരണം. അവനെ മികച്ച താരമാക്കാന്‍ യോഗ്യനായ പരിശീലകന്‍ ഞാന്‍ മാത്രമാണെന്നും ഷാറ്റോരി പറയുന്നു.