ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടും കൊച്ചിയില്‍; ഒഡിഷ എഫ്.സിക്കെതിരെ

കൊച്ചി: ഐ.എസ്.എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഒഡീഷ എഫ്.സിയാണ് മൂന്നാം ഹോം മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. കൊച്ചിയില്‍ വൈകീട്ട് 7.30നാണ് മത്സരം. പ്രതിരോധ, മധ്യനിര താരങ്ങളുടെ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടുന്നത്.

എ.ടി.കെയെ തോല്‍പിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു. ഇരുടീമിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് എട്ടും ഹൈദരാബാദ് ഒന്‍പതും സ്ഥാനത്താണ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് എട്ട് പോയിന്റുമായി ഗോവ പട്ടികയില്‍ മുന്നിലെത്തി. ഗോവ രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയെ തോല്‍പിച്ചത്. നാല് കളിയില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി ഗോവക്കുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഇതേ പോയിന്റ് ആണെങ്കിലും ഗോള്‍ ശരാശരിയിലാണ് ഗോവ മുന്നിലെത്തിയത്.

SHARE