ശിവകാശിയിലെ പടക്കശാലയില്‍ സ്‌ഫോടനം: നാലുമരണം

 

ചെന്നൈ: ശിവകാശിയിലെ വ്യത്യസ്ത പടക്ക നിര്‍മാണ ശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ നാലു മരണം. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രാമുത്തേവന്‍പാട്ടിയിലും കാക്കിവാടന്‍പാട്ടിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് പടക്ക നിര്‍മാണ ശാലാ യൂണിറ്റുകളിലാണ് പൊട്ടിത്തെറിയുണ്ടായത്. രാമുത്തേവന്‍പാട്ടിയില്‍ രണ്ടുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാക്കിവാടന്‍പാട്ടിയില്‍ രണ്ടുപേര്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. വെടിമരുന്ന് മിക്‌സ് ചെയ്യുന്നതിനിടെയാണ് രാമുത്തേവന്‍പാട്ടിയില്‍ അപകടമുണ്ടായതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ശിവകാശിയിലെ പടക്കനിര്‍മാണ ശാലാ അപകടങ്ങളില്‍ മുമ്പും നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

SHARE