വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടു മരണം

മാനന്തവാടി: വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെ നായ്ക്കട്ടി എളവന്‍ നാസറിന്റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ വീട്ടമ്മയായ ആമിനയും അയല്‍ക്കാരനായ ബെന്നിയുമാണ് കൊല്ലപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. 

നായ്ക്കട്ടി സ്വദേശിയായ ബെന്നി സ്ഫോടകവസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവച്ച് നാസറിന്റെ വീട്ടിലെത്തി പൊട്ടിതെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വലിയ ശബ്ദം കേട്ട് പ്രദേശവാസികൾ എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരും മരിച്ച കാര്യം അറിയുന്നത്. 

തോട്ടയോ പടക്കമോ ഉപയോഗിച്ച് ചാവേര്‍ നടത്തിയ ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.