‘ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുന്നു’; രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുകയാണെന്ന് രാഹുല്‍ പറഞ്ഞു. പത്മാവത് ചിത്രം റിലീസ് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സ്‌കൂള്‍ ബസ്സിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

‘കുട്ടികള്‍ക്കുനേരെയുള്ള ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ബി.ജെ.പിയുടെ വെറുപ്പിന്റേയും അക്രമത്തിന്റേയും രാഷ്ട്രീയത്തില്‍ രാജ്യം പൊള്ളുകയാണ്’- രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പദ്മാവത് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂള്‍ ബസിനു നേരെ കര്‍ണിസേന ആക്രമണം നടത്തുകയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം ശക്തമാണ്. സിനിമാക്കെതിരായി രാജസ്ഥാന്‍, ഹരിയാന,ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അക്രമാസക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്.

SHARE