ഗോവയില്‍ നാടകീയത; മുഖ്യമന്ത്രിയായി സാവന്ത്, സത്യപ്രതിജ്ഞ പുലര്‍ച്ചെ രണ്ടിന്

നാടകീയതകള്‍ക്കൊടുവില്‍ ഗോവയില്‍ ഡോ.പ്രമോദ് സാവന്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അന്തരിച്ച മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ശിഷ്യനും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ചുമതലയേറ്റത്. ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ തികച്ചു നാടകീയമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. മുഖ്യമന്ത്രിയെ കൂടാതെ 11 അംഗ മന്ത്രിസഭയും ചുമതലയേറ്റു. .പ്രമോദ് സാവന്തിനെ തീരുമാനിച്ചതിന് ശേഷവും തുടര്‍ന്ന ഘടക കക്ഷികളുടെ അവകാശവാദങ്ങളാണ് നടപടികള്‍ വൈകിപ്പിച്ചത്.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തുടര്‍ന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള തീരുമാനം. രാത്രി 11ന് പുതിയ മുഖ്യമന്ത്രിയായി സ്പീക്കര്‍ പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം.

എന്നാല്‍ ഇതു റദ്ദാക്കിയതായും ഇന്ന് രാത്രി സത്യപ്രതിജ്ഞ നടക്കില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കിള്‍ ലോബോ പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശങ്കകളുടെ മണിക്കൂറുകള്‍്‌ക്കൊടുവില്‍ രണ്ട് ഘടകകക്ഷികള്‍ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിച്ചതായും പ്രമോദ് സാവന്തിനെ തന്നെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമായതായും വാര്‍ത്തകള്‍ വന്നു.