ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട ഇന്ത്യയില്‍ വേരുപ്പിടിക്കില്ല : പ്രകാശ് രാജ്

ബംഗളൂരു: ബി.ജെ.പിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് നടന്‍ പ്രകാശ് രംഗത്ത്. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പാവില്ലെന്നും ഹിന്ദുത്വം പറഞ്ഞ് പിടിച്ചുനില്‍ക്കാമെന്ന ബി.ജെ.പിയുടെ സ്വപ്‌നം വെറുതെയാണെന്നും നടന്‍ പ്രകാശ് രാജ്. ബംഗളൂരുവിലെ ഒരു പരിപാടിയില്‍ സാംസ്‌കാരിക യുദ്ധം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുയായിരുന്നു പ്രകാശ് രാജ്.

സമാധാനത്തോടെയും ഐക്യത്തോടെയും എല്ലാവര്‍ക്കും ഇവിടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കഎന്നാല്‍ ബി.ജെ.പി അവരുടെ ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുയാണ്. എന്നാല്‍ ഈ അജണ്ട ഒരിക്കലും ഇവിടെ നടപ്പാക്കാന്‍ അവര്‍ക്ക് സാധിക്കില്ല. കര്‍ണാടകയില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ട നടപ്പിലാവില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ അറിയാമെന്നും ചോദ്യത്തിന് മറുപടിയായി പ്രകാശ് രാജ് പറഞ്ഞു. വൈവിധ്യമില്ലാത്ത ഒരു സമൂഹത്തിന് ഇവിടെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

 

പ്രകാശ് രാജിന്റെ പ്രസ്താവനക്കെതിരെ സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം രംഗത്തെത്തി. താനൊരു ഹിന്ദുവാണെന്നും എന്നാല്‍ താന്‍ ജീവിക്കുന്നത് മതനിരപേക്ഷതയില്‍ വിശ്വസിച്ചാണ് എന്നുമായിരുന്നു സംസ്ഥാനത്തെ ബി.ജെ.പി വക്താവ് മാളവിക അവിനാഷിന്റെ പ്രതികരണം.

കഴിഞ്ഞ ജനുവരിയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുത്ത പരിപാടി നടന്ന സ്ഥലം ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കിയിരുന്നു. തീരദേശ കര്‍ണ്ണാടകയിലെ സിര്‍സിയിലെ രാഘവേന്ദ്ര മുറ്റിലായിരുന്നു പരിപാടി.ഇടതുപക്ഷ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പരിപാടിയിലാണ് അന്ന് പ്രകാശ് രാജ് സംസാരിച്ചത്. പ്രസംഗത്തിനിടെ പ്രകാശ് രാജ് ഉത്തര കന്നഡ എംപിയും കേന്ദ്ര മന്ത്രിയുമായ അനന്ദ് കുമാര്‍ ഹെഡ്ജിനെ വിമര്‍ശിച്ചിരുന്നു. ഇതാണ് ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരെ ക്ഷോഭിപ്പിച്ചത്. ഇതേതുടര്‍ന്ന് പരിപാടി നടന്ന സ്ഥലവും പ്രകാശ് രാജ് സംസാരിച്ച വേദിയും സക്രാംന്തി ദിവസം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് വൃത്തിയാക്കുകയായിരുന്നു.