ഗാന്ധിജിയെ അപമാനിച്ചു; ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസെടുക്കാതെ പൊലീസ്

മഹാത്മാഗാന്ധിയെ അപമാനിച്ച ബി.ജെ.പി പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ്. ബി.ജെ.പി പ്രവര്‍ത്തകനായ സുനില്‍കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഗാന്ധിജിയെ അപമാനിച്ചുവെന്നുകാട്ടി യൂത്ത് ലീഗ് ആണ് പരാതി നല്‍കിയത്.

ചര്‍ച്ചാവേദി മേപ്പയൂര്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഗാന്ധിജിയെ നേരത്തെ കൊല്ലേണ്ടതായിരുന്നുവെന്നും ഗോഡ്‌സെക്ക് വൈകിയെന്നും സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടത്. ഇതേച്ചൊല്ലി മറ്റു അംഗങ്ങളുമായി ഏറെ നേരെ സുനില്‍കുമാര്‍ കലഹിക്കുകയും ചെയ്തു. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് അടക്കം ചേര്‍ത്ത് പരാതി കൊടുത്തിട്ടും പൊലിസ് കേസ് എടുക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് യൂത്ത് ലീഗിന്റെ ആക്ഷേപം.

SHARE