പാര്‍ട്ടിപ്രവര്‍ത്തകന്റെ മുഖത്ത് ചെരുപ്പൂരി അടിച്ച് ബിജെപി വനിതാനേതാവ്; വീഡിയോ

ചണ്ഡിഗഡ്: ബിജെപി നേതാവും ടിക് ടോക്ക് താരവുമായ സോനാലി ഫോഗാട്ട് പാര്‍ട്ടി പ്രവര്‍ത്തകനെ ചെരുപ്പൂരി അടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിയാനയിലെ ഹിസാറിലെ മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറിയെയാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത്. മാര്‍ക്കറ്റ് കമ്മിറ്റി സെക്രട്ടറി സുല്‍ത്താന്‍ സിംഗുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് ഇദ്ദേഹത്തെ ചെരുപ്പ് കൊണ്ട് അടിക്കുകയുമാണ്. സോനാലിയോടൊപ്പം അവരുടെ സഹായികളും ഒപ്പം ഉണ്ടായിരുന്നു.

വിവാദങ്ങളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ ബിജെപി നേതാവ് സോനാലി ഫോഗാട്ട് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഡാംപൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുല്‍ദീപ് ബിഷ്‌നോയിയോട് പരാജയപ്പെട്ടു. ഇവര്‍ ടിക് ടോക്കില്‍ സജീവമാണ്.

SHARE