ഗുജറാത്ത് ഫലം അന്തിമഘട്ടത്തിലേക്ക്: ബി.ജെ.പി അധികാരം നിലനിര്‍ത്തിയേക്കും

 

അഹമ്മദാബാദ്: ഗുജറാത്തില്‍ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ 103 സീറ്റുകളുമായി ബി.ജെ.പി മുന്നേറുന്നു. 75 സീറ്റില്‍ കോണ്‍ഗ്രസും നാലു സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നേറുന്നത്.

22 വര്‍ഷമായി അധികാരത്തിലുള്ള ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന തരത്തലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അതേസമയം രാജ്‌കോട്ടില്‍ പിന്നിലായിരുന്ന പ്രമുഖ ബി.ജെ.പി നേതാവ് വിജയ് രൂപാണി ഇപ്പോള്‍ മുന്നിലാണ്. ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ഏഴായിരത്തിലധികം വോട്ടിന് അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ മുന്നിട്ടു നില്‍ക്കുന്നു.

33 ജില്ലകളിലായി 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ രണ്ടുഘട്ടങ്ങളിലായി 182 മണ്ഡലങ്ങലിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.

ഗുജറാത്തില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിരുന്നു.