ബിജെപിയുടെ തണലില്ല; യോഗത്തില്‍ പൊട്ടിക്കരഞ്ഞ് വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വെങ്കയ്യനായിഡു വികാരഭരിതനായി പൊട്ടിക്കരഞ്ഞതായി വിവരം. തന്റെ അവസാന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. പാര്‍ട്ടി തന്റെ അമ്മയെ പോലെയാണ് എന്ന് പറഞ്ഞ അദ്ദേഹം പൊട്ടിക്കരയുകയായിരുന്നു.
സജീവരാഷ്ട്രീയം വിട്ട് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ വെങ്കയ്യ നായിഡുവിന് താല്‍പര്യമുണ്ടായിരുന്നില്ലെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ പങ്കെടുത്ത ബിജെപി യോഗത്തില്‍ അദ്ദേഹം വികാരഭരിതനായത്. വിങ്ങിപ്പൊട്ടി നിന്ന് നായിഡുവിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സമാശ്വസിപ്പിച്ചു.

SHARE