ജയ്പുര്‍: രാജ്യസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗുജറാത്തില്‍ ബിജെപിയുടെ കുതിരക്കവടം പുറത്തായതിന് പിന്നാലെ രാജസ്ഥാനിലും കുതിരക്കവടത്തിനൊരുങ്ങി ബി.ജെ.പി. കോവിഡ് മഹാമാരിക്കിടെ കോണ്‍ഗ്രസ് എം.എല്‍.എമാരെ വശത്താക്കാന്‍ ബി.ജെ.പി ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ബിജെപി 25 കോടി രൂപ വാഗ്ദാനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അവകാശപ്പെട്ടു.

അതേസമയം വിവരം ലഭിച്ചയുടന്‍ തിരക്കിട്ട പ്രതിരോധ നീക്കങ്ങളുമായി നടത്തുകയാണ് കോണ്‍ഗ്രസ്. രാജ്യം കോവിഡ് ദുരിതത്തില്‍ നില്‍ക്കെ മധ്യപ്രദേശിലെ എന്നപോലെ ബിജെപിയുടെ അട്ടിമറി രാഷ്ടീയത്തിന് മുന്നില്‍ ഒരു സമ്പൂര്‍ണ രാഷ്ട്രീയ യുദ്ധത്തിന് അഭിമൂഖീകരിച്ചിരിക്കുകയാണ് രാജസ്ഥാന് കോണ്‍ഗ്രസ്. എം.എല്‍.എമാരെ ബുധനാഴ്ച രാത്രിയോടെ റിസോര്‍ട്ടിലേക്ക് മാറ്റി. ദല്‍ഹി-ജയ്പുര്‍ ഹൈവേയ്ക്ക് സമീപത്തുള്ള ശിവ വിലാസ് റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.

സര്‍ക്കാരിനെ ദുര്‍ബലമാക്കാനുള്ള ശക്തമായ നീക്കമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന ആരോപണവുമായി ചീഫ് വിപ്പും രംഗത്തെത്തി.അശോക് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരെ വശീകരിച്ച് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമമാണ് നടക്കുന്നെന്നും ചീഫ് വിപ്പ് മഹേഷ് ജോഷി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഡയറക്ടര്‍ ജനറലിന് മഹേഷ് ജോഷി പരാതി നല്കി. അഴിമതി, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍, ജന പ്രതിനിധികളെ സ്വാധീനിക്കാന്‍ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇദ്ദേഹം രേഖാമൂലം പരാതി നല്‍കിയത്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ച് ബിജെപിയില്‍ ചേര്‍ന്നത്.