സ്ഥാനാര്‍ത്ഥിയാക്കാത്തതിനാല്‍ പ്രവര്‍ത്തിച്ചില്ല; ബിജെപി പാലാ മണ്ഡലം പ്രസിഡന്റിനെ സസ്‌പെന്റ് ചെയ്തു

പാലാ: സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ അമര്‍ഷം മൂലം പാലാ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബി.ജെ.പി.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കണ്ടത്തിനെ സസ്‌പെന്‍ഡ് ചെയ്തു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥിയാകാന്‍ ആകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പേര് പരിഗണിച്ചിരുന്നില്ല. ഇതിന്റെ അമര്‍ഷം കാരണം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് ബിനു പുളിക്കണ്ടത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്.സമീപകാലത്താണ് ബിനു ബി.ജെ.പിയിലേക്ക് എത്തിയത്. തുടര്‍ന്ന് പാലാ നിയോജക മണ്ഡലം പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

SHARE